Hemanth sasidharan filed complaint against LAND ACQUSITION TNHB on Nov 19, 2020
ബഹുമാനപ്പെട്ട സർ എന്റെ നമസ്കാരം
സുഖമാണെന്നു വിശ്വസിക്കുന്നു
കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ ഞങ്ങളെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല. ശരിക്കും കളക്ടർ വിചാരിച്ചാൽ തീർക്കാവുന്ന കാര്യം മാത്രമേ ഉള്ളു. പക്ഷേ രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മർദ്ദം കാരണം അവർ അതു ചെയ്യുന്നില്ല. ഞങ്ങളുടെ കടകളുടെ നഷ്ടപരിഹാരം ഞങ്ങൾക്കു എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടി താങ്കൾ എത്രയും വേഗത്തിൽ കളക്ടറെകൊണ്ടു നടപടികൾ പൂർത്തിയാക്കി തരണമെന്നു താല്പര്യപ്പെടുന്നു
താഴെ പറയുന്ന വിവരങ്ങൾ താങ്കളുടെ അറിവിലേക്കും മേൽനടപടികൾക്കുമായി സമർപ്പിക്കുന്നു.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു സമീപം പുതുതായി നിർമിക്കുവാൻ പോകുന്ന റെയിൽവേ മേല്പാലത്തിനു സർക്കാർ സ്ഥലം ഏറ്റടുക്കുമ്പോൾ വികലാംഗനും നിത്യരോഗിയുമായ എൻ്റെ (സർവ്വേ നമ്പർ ***/*, ***/*) വക സ്ഥലവും ഏറ്റടുക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത സ്ഥലത്തു നിലനിൽക്കുന്ന നാലു കടകളും മേൽപ്പാല നിർമാണത്തിലൂടെ എനിക്ക് നഷ്ടമാകും. ഇതിനെ സംബന്ധിച്ചു തഴെ പറയുന്ന വിവരങ്ങൾ അങ്ങ് സശ്രദ്ധം കേൾക്കണമെന്ന് അപേക്ഷിക്കുന്നു.
ഞാൻ സ്ട്രോക്ക് വന്ന് സ്തംഭിച്ചു നടക്കുവാൻ വയ്യാത്ത ഒരു രോഗിയാണ്. എന്റെ മെഡിക്കൽ റെക്കോർഡ്സിന്റെ പകർപ്പും ഞാൻ ഇതോടൊപ്പം താങ്കളുടെ അറിവിലേക്ക് സമർപ്പിക്കുന്നു
Dr Ramaswami Pillai (M.B.B.S., M.S.(Ortho) M.N.A.M.S. (P.M andR), D.Ortho, D.P.M.R., F.I.M.S.A) യുടെ നിരീക്ഷണത്തിലാണ് എന്റെ ചികിസ നടക്കുന്നത്. എന്റെ വിദഗ്ദ്ധ ചികിത്സക്കായി Dr- ന്റെ നിർദശപ്രകാരം നവംബർ **** ൽ ആറ്റുകാൽ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഞാൻ അഡ്മിറ്റ് ആയിട്ടുണ്ട്. അന്ന് എന്റെ ** ദിവസത്തെ ചികിത്സക്കു മാത്രം ***** രൂപയിൽ കൂടുതലായി. ഹോസ്പിറ്റലിൽ തന്നെ തുടർന്ന് ചികിൽസിക്കണമെന്നു ഡോക്ടർ നിർദ്ദേശിച്ചെങ്കിലും എന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതു കാരണം ഞാൻ അതിൽ നിന്നും പിന്മാറുകയുണ്ടായി. എന്റെ വിദഗ്ദ്ധ ചികിത്സക്കായി ഞാനും എന്റെ അമ്മയും ആറ്റുകാൽ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനു സമീപം വീട് വാടകയ്ക്കു എടുത്തു താമസിക്കുകയാണ്. വീട്ടു വാടകയും, ചികിത്സ ചിലവും, മരുന്നിന്റെ പണവും, ആഹാരത്തിനുള്ള പണവും എല്ലാം വഹിക്കുന്നത് കടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന പണം ഒന്ന് കൊണ്ട് മാത്രമാണ് നിർവഹിച്ചു പൊയിക്കൊണ്ടിരുന്നത്.
ഹോസ്പിറ്റലിൽ എന്നെ പരിചരിക്കുവാൻ ഒരു ബെസ്റ്റാൻഡർ ഉണ്ടായിരുന്നു.
സ്ട്രോക്ക് വന്ന് സ്തംഭിച്ചു നടക്കുവാൻ വയ്യാത്ത എന്നെ പരിചരിക്കാൻ ഇപ്പോൾ എന്റെ അമ്മ മാത്രമേയുള്ളു. വ്യദ്ധയും വിധവയുമായ എന്റെ അമ്മക്ക് പ്രഷർ ഷുഗർ വാതസംബന്ധമായ രോഗങ്ങളും ഉണ്ട്. എന്റെ മെഡിക്കൽ ബില്ലിന്റെ പകർപ്പും
ഞാൻ ഇതോടൊപ്പം താങ്കളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.
എന്റെ കടകൾ ബലാൽക്കാരമായി പൊളിച്ചു മാറ്റുമെന്ന് MLA ഡെപ്യൂട്ടി സ്പീക്കറുമായ വി ശശിയുടെ സ്റ്റാഫ് ഫോൺലൂടെ ഭീഷണി പെടുത്തിയിട്ടും ഉണ്ട്. എന്റെ അച്ഛൻ ജീവിച്ചിരുന്ന കാലത്തു തന്നെ ഞങ്ങളുടെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന വാഹനം രാഷ്ട്രീയകാരുടെ ഗുണ്ടകൾ അടിച്ചു തകർത്ത ദുരനുഭവവും ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായിട്ടുണ്ട്. ഞങ്ങൾ പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. കൂടാതെ എന്റെ അച്ഛന്റെ സുഹൃത്തിന്റെ കാല് വെട്ടി പരിക്ക് ഏല്പിച്ചിട്ടുമുണ്ട് രാഷ്ട്രീയകാരുടെ ഗുണ്ടകൾ.
എന്റെ കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു മാത്രമാണ് **** - **** കാലയളവിൽ ഇരുപതു ലക്ഷത്തോളം രൂപ നൽകാമെന്നാണ് PWD അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞത്. കടകളുടെ നഷ്ടപരിഹാരം സർക്കാർ നൽകാത്തത് കൊണ്ട് ഞാൻ വിസമ്മതിക്കുകയുണ്ടായി. സർക്കാർ ഞങ്ങളുടെ കാര്യം വിശദമായി പഠിക്കുന്നതിനു വേണ്ടി "PLANET KERALA"- യെ കൊണ്ട് സാമൂഹിക പ്രത്യാഘാത പഠനവും നടത്തി. "PLANET KERALA" വിശദമായ പഠന റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. പ്രസ്തുത പഠന റിപ്പോർട്ടിൽ **-** പേജുകളിൽ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകുന്ന ആഘാതത്തിന്റെ തോത് വളരെ വ്യക്തമായി പറയുന്നുണ്ട്. പ്രസ്തുത പഠന റിപ്പോർട്ടിന്റെ ഡിജിറ്റൽ ഫയൽ ഞാൻ ഇതോടൊപ്പം താങ്കളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.
**-**-****-ൽ ഒരു സെന്റ് വസ്തു **,**,*** രൂപയ്ക്കു കൈമാറ്റം നടന്നതിന്റെ രേഖയുണ്ട്. (ആധാര നമ്പർ: ****/****, റീസർവ്വേ നമ്പർ ***/* ബ്ലോക്ക് നമ്പർ ** ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ്). ****-ൽ റെയിൽവേ സ്റ്റേഷനും ബസ്സ്റാൻഡിനും സമീപത്തല്ലാത്ത വസ്തുവിനാണ് **,**,*** രൂപയ്ക്കു കൈമാറ്റം നടന്നത്. പ്രസ്തുത ആധാരത്തിന്റെ പകർപ്പും ഞാൻ ഇതോടൊപ്പം താങ്കളുടെ അറിവിലേക്ക് സമർപ്പിക്കുന്നു. കളക്ടർ ****-ൽ വളരെ വിദഗ്തമായിട്ടാണ് ഞങ്ങളെ പറ്റിച്ചത്. വികസനത്തിനു ഞങ്ങൾ എതിരല്ല. നഷ്ടപ്പെടുന്ന കടകളുടെ നഷ്ടപരിഹാരം മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളു. അത് തികച്ചും ന്യായമായ ഒരു ആവശ്യം മാത്രമല്ലേ ?
COVID-** എന്ന മഹാമാരി വന്നതോടെ എന്റെ വരുമാനും പകുതിയായി കുറഞ്ഞു. ഇപ്പോൾ കടം വാങ്ങിയും സ്വർണം വിറ്റും ഞങ്ങൾ ഞങ്ങളുടെ ചിലവുകൾ വളരെ ചുരുക്കിയാണ് ജീവിച്ചു പോകുന്നത്. "PLANET KERALA"- യെ കൊണ്ട് സാമൂഹിക പ്രത്യാഘാത പഠനവും നടത്തിയ സർക്കാർ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകുന്ന ആഘാതത്തിന്റെ തോത് വളരെ വ്യക്തമായി മനസിലാക്കിയ ശേഷം സർക്കാർ നഷ്ടപരിഹാര തുക കുറയ്ക്കുകയാണ് ചെയ്തത്. ഇപ്പോൾ നിശ്ചയിച്ച നഷ്ടപരിഹാര തുക ******* രൂപ മാത്രമാണ്. ഇപ്പോൾ കേരളത്തിലെ മുഖ്യൻ തന്നെ ഒരു തലത്തിരിഞ്ഞ മനുഷ്യനാണ്. ഇപ്പോൾ നിശ്ചയിച്ച നഷ്ടപരിഹാര തുകയായ ******* രൂപ ഞങ്ങളുടെ വീട്ടു വാടകയും, ചികിത്സ ചിലവും, മരുന്നിനും കൂടിപ്പോയാൽ ഒന്നര വർഷത്തേക്കു മാത്രമേ തികയുകയുള്ളു.
എന്റെ കടകളുടെ കുറച്ചു ഫോട്ടോസ് കൂടി ഞാൻ അയച്ചു തരാം. അവിടെ ഇപ്പോൾ വഴിയോര കച്ചവടക്കാരാണ് കച്ചവടം നടത്തിപോകുന്നത്. ഞങ്ങളുടെ കടയാണ് റെയിൽവേ റോഡിനോടും മെയിൻ റോഡിനോടും ചേർന്നിരിക്കുന്ന ഒരേ ഒരു കട. അങ്ങനെ വരുമ്പോൾ ഭാവിയിൽ ഒരു ലോൺ എടുത്തു ഒരു കെട്ടിടം വച്ചാൽ എനിക്ക് വീണ്ടും സ്ഥലം നഷ്ടമാകുമോ ?
ആനത്തലവട്ടത് വികസനത്തിനു വേണ്ടി ഞങ്ങൾ * സെന്റിൽ കൂടുതൽ വസ്തു സർക്കാരിനു നൽകിയിട്ടുണ്ട് സൗജന്യമായി.
എന്റെ കടകളുടെ നഷ്ടപരിഹാരം സർക്കാർ നൽകുവാൻ തയ്യാറാകുന്നില്ല, ആയതിനാൽ താങ്കൾ എന്റെ കാര്യത്തിൽ ഒരു തീരുമാനും എടുക്കണമെന്ന് അപേക്ഷിക്കുന്നു.

Many thanks for your proactive approach and prompt action. This has accelerated and helped in resolving my issue.
- Mohd Abdulrahim

I am very pleased with Voxya. They helped me resolve my issue without much hassle. Very impressed and satisfied.
- Preeti Anandan
File a Complaint today and let our
experts help you in taking
legal action and getting resolution.
Related Complaints
Dear Sir, My Application for NOC to get Patta for my Land of **** Sft Land @ Plot #**, Survey # *** /* A* & * B*, Veerakeralam Village, Coimbatore Submitted to TNHB H/O @ Nandanam on **.**.**** is not being resol...